Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

രജിസ്‌ട്രേഷന്‍ പുതുക്കാം 

2025 ജനുവരി ഒന്ന് മുതല്‍ 2026 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് (രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/2024 മുതല്‍ 06/2026 വരെ രേഖപ്പെടുത്തിയവര്‍ക്കും)  അവരുടെ തനത് സീനിയോറിറ്റി നില നിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാം. ഈ കാലയളവില്‍ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും എന്നാല്‍ 90 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും ഈ അവസരം  ഉപയോഗപ്പെടുത്താം.  ഒക്ടോബര്‍ 31  നു മുമ്പായി എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ചില്‍ നേരിട്ട് ഹാജരായോ ഓണ്‍ലൈന്‍ സേവനങ്ങള്‍ മുഖേനയോ രജിസ്‌ട്രേഷന്‍ പുതുക്കാം. വെബ്‌സൈറ്റ് www.eemployment.kerala.gov.in ഫോണ്‍: 0497 2700831

ഗതാഗത നിയന്ത്രണം

അഞ്ചരക്കണ്ടി, തട്ടാരി പാലത്തിന് സമീപം പിഡബ്ല്യുഡി റോഡില്‍ ക്രോസ് കള്‍വര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ സപ്തംബര്‍ 15 മുതല്‍ ഏകദേശം ഒരു മാസത്തേക്ക് ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടാകും.

ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ തെക്കീബസാറില്‍ ജില്ലാ ഹോമിയോ ആശുപത്രിക്കു സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ സെപ്തംബര്‍ 18, 19 തീയതികളില്‍ രാവിലെ 10.15 മുതല്‍ വൈകുന്നേരം അഞ്ച് വരെ ഇറച്ചിക്കോഴി വളര്‍ത്തലില്‍  പരിശീലന ക്ലാസ്സ് നടത്തും. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സപ്തംബര്‍ 17 ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ് ക്ലാസ്സില്‍ പ്രവേശനം. ഫോണ്‍ 0497-2763473.

ഉപതിരഞ്ഞെടുപ്പ്; സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കണം

സപ്തംബര്‍ 28 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാല്‍, പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോട് ഈസ്റ്റ് വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പ്രസ്തുത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യുന്നതിന് സ്ഥാപന മേധാവി പ്രത്യേക അനുമതി നല്‍കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ  ജില്ലാ കലക്ടര്‍ അറിയിച്ചു.

ക്ഷേമനിധി അംഗത്വം പുതുക്കാം

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി അംഗങ്ങളില്‍ അംശദായ കുടിശ്ശിക നിമിത്തം ക്ഷേമനിധി അംഗത്വം റദ്ദായി പോയവര്‍ക്കും അംശാദായ അടവ് മുടങ്ങി അംഗത്വം പുതുക്കിയ ശേഷം വീണ്ടും അംഗത്വം റദ്ദായവര്‍ക്കും ക്ഷേമനിധി അംഗത്വം പുതുക്കാന്‍ അവസരം. സപ്തംബര്‍ ഒന്ന് മുതല്‍ 31വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാനത്തെ മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചര്‍ എന്നിവ സഹിതം കണ്ണുര്‍ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നേരിട്ട് ഹാജരായി പിഴ സഹിതം അംശാദായം അടച്ച് അംഗത്വം പുതുക്കാം. ഫോണ്‍: 0497 2701081.

ഡ്രോണ്‍ പൈലറ്റ് കോഴ്സിന്  അപേക്ഷ ക്ഷണിച്ചു 

അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ലക്കിടിയില്‍  ഡ്രോണ്‍ പൈലറ്റ് കോഴ്സിന്  18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. അഞ്ച് ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നല്‍കുന്ന 25കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണ്‍ ഉപയോഗിക്കാനുള്ള ലൈസന്‍സ് ലഭിക്കും.  അപേക്ഷിക്കേണ്ട അവസാന തീയ്യതി സപ്തംബര്‍19. ഫോണ്‍ : 9495999667,9895967998
രജിസ്‌ട്രേഷന്‍ ലിങ്ക് : https://forms.gle/1JpphnAaXt7XvdAU6

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഒക്ടോബര്‍ 9 മുതല്‍ 11 വരെ നടത്തുന്ന ഐഇഇഇ സ്‌പൈസെസ് 2026 കോണ്‍ഫറന്‍സിന് പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കുള്ള കോണ്‍ഫറന്‍സ് കിറ്റിന് മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി സപ്തംബര്‍ 22 ഉച്ചയ്ക്ക് 12 മണി. ഫോണ്‍ 0497 2780226.
 

'ജീവന്‍ധാര സീനിയര്‍ സെക്യൂര്‍' വായ്പാ പദ്ധതി

സംസ്ഥാനത്തെ പിന്നാക്ക (ഒബിസി), മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിരമിച്ച ജീവനക്കാര്‍ക്കും ഫാമിലി പെന്‍ഷന്‍കാര്‍ക്കും 'ജീവന്‍ധാര സീനിയര്‍ സെക്യൂര്‍'  എന്ന പുതിയ വ്യക്തിഗത വായ്പാ പദ്ധതിയുമായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍.   അടിയന്തര വൈദ്യസഹായം, വീട് പുനരുദ്ധാരണം, സ്വയംതൊഴില്‍, മക്കളുടെ വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വിരമിച്ച കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ?വിമുക്ത ഭടന്മാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷനര്‍മാര്‍, കുടുംബ പെന്‍ഷന്‍ ലഭിക്കുന്നവര്‍ എന്നിവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വായ്പാ തുക- പ്രതിമാസ പെന്‍ഷന്റെ 18 മടങ്ങ് വരെ (പരമാവധി ?5 ലക്ഷം രൂപ). പലിശ നിരക്ക്- 9%. പ്രായം-  55 നും 70 നും ഇടയില്‍. തിരിച്ചടവ് കാലാവധി- 36 മുതല്‍ 60 മാസം വരെ. വരുമാന പരിധി ഇല്ല. കെഎസ്ബിസിഡിസിയുടെ നിലവിലുള്ള പൊതു അപേക്ഷാ ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി  ജില്ലാ/സബ് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. വെബ്‌സൈറ്റ് www.ksbcdc.com, ഫോണ്‍: 0497 2706196, 2706197, വാട്‌സ് അപ്പ്: 9447730066

വെറ്ററിനറി ഡോക്ടര്‍, ഡ്രൈവര്‍ കം അറ്റന്റന്റ്  നിയമനം

മൃഗസംരക്ഷണ വകപ്പിനു കീഴില്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ (താല്‍ക്കാലികമായി 89 ദിവസത്തേക്ക്) പേരാവൂര്‍, ഇരിക്കൂര്‍ ബ്ലോക്കുകളില്‍ ഡോക്ടര്‍മാരായി ബിവിഎസ് സി & എഎച്ച് വെറ്ററിനറി ബിരുദധാരികളെയും, പേരാവൂര്‍, എടക്കാട്, ഇരിക്കൂര്‍, പയ്യന്നൂര്‍ ബ്‌ളോക്കുകളില്‍ ഡ്രൈവര്‍ കം അറ്റന്റന്റിനെയും തെരഞ്ഞെടുക്കുന്നു. രാത്രി കാല മൃഗചികിത്സാ സേവനത്തിന് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം സപ്തംബര്‍ 18 ന് യഥാക്രമം 11 മണിക്കും 12 മണിക്കും കൂടികാഴ്ചയ്ക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497-2700267.

ജില്ലാ സിവില്‍ സര്‍വീസ് കായികമേള 2026

കണ്ണൂര്‍ ജില്ലാ സിവില്‍ സര്‍വ്വീസ് കായികമേള 2026  ജില്ലയിലെ വിവിധ വേദികളിലായി സെപ്റ്റംബര്‍ 22, 23 (ചൊവ്വ, ബുധന്‍) ദിവസങ്ങളില്‍ നടത്തും.  താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച എന്‍ട്രി ഫോമുകള്‍ ഓഫീസ് മേധാവി സാക്ഷ്യപ്പെടുത്തി സെപ്റ്റംബര്‍ 19 വൈകുന്നേരം 5 മണിക്ക് മുമ്പ് കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് 200 രൂപ. ഫോണ്‍: 0497 2700485, 9447077474, 9947589546.

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പയ്യന്നൂര്‍-മുത്തത്തി പകല്‍വീടിലേക്ക് 12 സീറ്റുള്ള വാഹനം (ടെമ്പോ ട്രാവലര്‍) കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വാടകയ്ക്കായി കരാറുകാരില്‍ നിന്നും/ഏജന്‍സികളില്‍ നിന്നും സീല്‍ വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ടതിനുള്ള അവസാന തീയ്യതി സപ്തംബര്‍ 18. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.എം.എച്ച്.പിയുടെ( റൂം നമ്പര്‍ 115) ഓഫീസില്‍ നിന്നും ലഭിക്കും.

യൂണിഫോം സേനയിലേക്കുള്ള പരിശീലന പരിപാടി

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയിലെ പട്ടിക വര്‍ഗ്ഗ യുവതി യുവാക്കള്‍ക്ക് യൂണിഫോം സേനയിലേക്ക് പ്രവേശനം നേടുന്നതിനുള്ള പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സപ്തംബര്‍ 23.  അപേക്ഷകള്‍ വെള്ള കടലാസില്‍ തയ്യാറാക്കി, വിദ്യാഭ്യാസ യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം കണ്ണൂര്‍ ഐ.ടി.ഡി. പ്രോജക്ട് ഓഫിസര്‍ മുന്‍പാകെ സമര്‍പ്പിക്കണം. യോഗ്യത- എസ്എസ്എല്‍സി, ഉയരം- ആണ്‍ 166 സെമീ, പെണ്‍ 153 സെമീ, കാഴ്ച: 6/6, പ്രായം: 18 മുതല്‍ 25 വരെ. മുന്‍ വര്‍ഷങ്ങളില്‍ പരിശീലനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ അര്‍ഹരല്ല. അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും സ്‌ക്രീനിംഗ് ടെസ്റ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ക്ക് താമസ ഭക്ഷണ സൗകര്യത്തോട് കൂടി 100 ദിവസത്തെ പരിശീലനം നല്‍കും. ഫോണ്‍ : 0497-2700357

date