Skip to main content

*അങ്കണവാടികളിൽ പാൽ വിതരണം: വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ് ദർഘാസ് ക്ഷണിച്ചു*

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ വെള്ളാങ്ങല്ലൂർ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ അങ്കണവാടികളിൽ 'പോഷകബാല്യം' പദ്ധതിയുടെ ഭാഗമായി പാൽ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. വെള്ളാങ്കല്ലൂർ, പുത്തൻചിറ, വേളൂക്കര, പടിയൂർ, പൂമംഗലം എന്നീ അഞ്ച് പഞ്ചായത്തുകളിലെ 111 അങ്കണവാടികളിലെ കുട്ടികൾക്ക് 2027 മാർച്ച് 31 വരെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 125 മി.ലി വീതം പാൽ വിതരണം ചെയ്യുന്നതിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മിൽമ, പ്രാദേശിക ക്ഷീര വികസന സൊസൈറ്റികൾ, മറ്റ് പ്രാദേശിക പാൽ വിതരണക്കാർ, കുടുംബശ്രീ സംരംഭകർ എന്നിവർക്ക് അപേക്ഷിക്കാം.

 സെപ്റ്റംബർ 17-ന് ഉച്ചയ്ക്ക് രണ്ട് വരെ ദർഘാസുകൾ സ്വീകരിക്കും. ഫോൺ: 0480 2865916.

date