Skip to main content

മലപ്പുറം ജില്ലാ സിവില്‍ സര്‍വീസ് കായികമേള സെപ്റ്റംബര്‍ 17 മുതല്‍

മലപ്പുറം ജില്ലാ സിവില്‍ സര്‍വീസസ് കായികമേള സെപ്റ്റംബര്‍ 17 മുതല്‍ ആരംഭിക്കും.  സെപ്റ്റംബര്‍ 17-ന് പ്രിയദര്‍ശിനി സ്റ്റേഡിയത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരങ്ങളും മലപ്പുറം എം.എസ്.പി. എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ അത്ലറ്റിക്‌സ് മത്സരങ്ങളും നടക്കും.  

സെപ്റ്റംബര്‍ 18-ന് എം.എസ്.പി. എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ വോളിബോള്‍, ഹോക്കി, കബഡി, ഖൊഖൊ, ലോണ്‍ ടെന്നീസ് മത്സരങ്ങളും പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ റെസ്ലിംഗ്, യോഗ, കാരംസ് മത്സരങ്ങളും നടക്കും. കൂടാതെ കോട്ടപ്പടി ജിമ്മില്‍ വെയ്റ്റ് ലിഫ്റ്റിംഗ്, പവര്‍ ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക് മത്സരങ്ങളും കോട്ടപ്പടി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍, മഞ്ചേരി ബോയ്സ് ഗ്രൗണ്ടില്‍ ക്രിക്കറ്റ്, മഞ്ചേരി കോസ്‌മോപൊളിറ്റന്‍ ക്ലബ്ബില്‍ ടേബിള്‍ ടെന്നീസ്, മലപ്പുറം സെന്റ് ജെമ്മാസില്‍ ബാസ്‌ക്കറ്റ്ബോള്‍ എന്നിവയും അന്നേ ദിവസം അരങ്ങേറും.

സെപ്റ്റംബര്‍ 18-ന് ഉച്ചയ്ക്ക് 2.30-ന് പുത്തനത്താണി സെവന്‍സ് അരീനയില്‍ നീന്തല്‍ മത്സരങ്ങള്‍ നടക്കും.  സെപ്റ്റംബര്‍ 19-ന് പ്രിയദര്‍ശിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചെസ്സ് മത്സരങ്ങള്‍ നടക്കും. എല്ലാ ദിവസവും രാവിലെ ഒന്‍പതിനാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ 9495243423, 9895587321 എന്നീ ഫോണ്‍ നമ്പറുകളില്‍ ലഭ്യമാണ്.

date