ടെന്‍ഡര്‍ ക്ഷണിച്ചു
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ജെ.എസ്.എസ്.കെ.പദ്ധതി പ്രകാരം അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും 2026 ഒക്ടോബര്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ റണ്ണിങ് കോണ്‍ട്രാക്ട് വഴി ഭക്ഷണവിതരണത്തിന് തയാറുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 24 ന് വൈകുന്നേരം അഞ്ചു വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ഫോണ്‍-0483-2734866.
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നിന്നും മാതൃയാനം പദ്ധതി പ്രകാരം പ്രസവിച്ച അമ്മമാരെയും കുഞ്ഞുങ്ങളെയും ഒരു വര്‍ഷത്തേക്ക് റണ്ണിങ് കോണ്‍ട്രാക്ട് അനുസരിച്ച് ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തിക്കുന്നതിന് 1500 സി.സി.യ്ക്ക് താഴെയുള്ള നാലു സീറ്റുള്ള ടാക്സി/കാര്‍ ഉടമകളില്‍ നിന്നും/ ടാക്സി ഡ്രൈവര്‍മാരുടെ സംഘടനയില്‍ നിന്നും മുദ്ര വെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 23 ന് വൈകുന്നേരം അഞ്ചു വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍-0483-2734866.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 108 അങ്കണവാടികളില്‍ ആവശ്യമായ പ്രീസ്കൂള്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങളില്‍ നിന്ന് മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 28 ന് ഉച്ചയ്ക്ക് 12.30 വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍- 0494-2424189.
- Log in to post comments