Skip to main content

വിഴിഞ്ഞം കണ്ടെയ്‌നർ ഫ്രെയ്റ്റ് സ്റ്റേഷൻ: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് (സെപ്തംബർ 16) തറക്കല്ലിടും

വിഴിഞ്ഞം കണ്ടെയ്‌നർ ഫ്രെയ്റ്റ് സ്റ്റേഷൻ തറക്കല്ലിടൽ ഇന്ന് (സെപ്തംബർ 16) വൈകിട്ട് 4ന്  ബാലരാമപുരം ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസിൽ വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിർവഹിക്കും. എം വിൻസെന്റ് എംഎൽഎ അധ്യക്ഷനാകും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വളർച്ചയ്ക്കൊപ്പം കുതിക്കാൻ സംസ്ഥാനത്തെ ആദ്യത്തെ കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷനാണ് ഒരുങ്ങുന്നത്. സർക്കാരിന്റെ 100 ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ആണ് സിഎഫ്എസ് നിർമിക്കുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ആദ്യത്തെ സിഎഫ്എസ് എന്ന നിലയിൽ കസ്റ്റംസ് ക്ലിയറൻസ് ഉൾപ്പെടെയുള്ള വിവിധ ചരക്ക് കൈകാര്യ നടപടികൾ ഒരൊറ്റ കേന്ദ്രത്തിൽ ഏകോപിപ്പിച്ച് തുറമുഖാധിഷ്ഠിത ചരക്ക് നീക്കം കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സാധ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിലായി നേരിട്ടും പരോക്ഷമായും തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

പി.എൻ.എക്‌സ്. 3759/2026

date