Post Category
സ്പോട്ട് അഡ്മിഷൻ
2026-27 അധ്യയന വർഷത്തേക്കുള്ള കണ്ടല GIFD ഒന്നാം വർഷ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് നെയ്യാറ്റിൻകര ഗവ. പോളിടെക്നിക് കോളേജിൽ സെപ്റ്റംബർ 16ന് രാവിലെ 10 മുതൽ സ്പോട്ട് അഡ്മിഷൻ നടക്കും. അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകർത്താവിനോടൊപ്പം ഹാജരാകണം. സംവരണ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കും.
പി.എൻ.എക്സ്. 3765/2026
date
- Log in to post comments