അപേക്ഷ ക്ഷണിച്ചു
ഇടുക്കി മുന്‍സിഫ് കോര്‍ട്ട് സെന്ററില്‍ പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ് വര്‍ക്ക് തസ്തികയിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിലേക്കായി അഭിഭാഷകരുടെ പാനല്‍ തയാറാക്കുന്നതിന് നിശ്ചിത യോഗ്യത ഉള്ളവരും ബാര്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത് അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവരും 60 വയസ് കവിയാത്തവരുമായ അഭിഭാഷകരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷയോടൊപ്പം ജനനതീയതി, എന്റോള്‍മെന്റ് തീയതി, പ്രവൃത്തിപരിചയം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, പോലീസ് സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ വിശദമായ ബയോഡേറ്റയും ജനനതീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം,എന്റോള്‍മെന്റ്, സര്‍ട്ടിഫിക്കറുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൈകാര്യം ചെയ്തിട്ടുളള രണ്ടില്‍ കുറയാത്ത കേസുകളുടെ ജഡ്ജ്‌മെന്റ് പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 29ന് വൈകിട്ട് അഞ്ചിന് മുന്‍പായി ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ നല്‍കണം. ഫോണ്‍: 04862 232242, 04862 232303.
- Log in to post comments