ജില്ലാ സിവില്‍ സര്‍വീസ് കായികമേള 24നും 25നും
ഇടുക്കി ജില്ലാ സിവില്‍ സര്‍വീസ് കായികമേള സെപ്റ്റംബര്‍ 24,25 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ് കോളജ് ഗ്രൗണ്ട്, തൊടുപുഴ ന്യൂമാന്‍ കോളജ്, തൊടുപുഴ സെയ്ന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂള്‍, മൂലമറ്റം എച്ച്.ആര്‍.സി ക്ലബ്ബ്, വണ്ടമറ്റം അക്വാട്ടിക് സെന്റര്‍, ഫോര്‍കോര്‍ട്ട് ഷട്ടില്‍ ഇന്‍ഡോര്‍ കോര്‍ട്ട് എന്നിവിടങ്ങളില്‍ നടക്കും. ആറു മാസത്തിലേറെ സര്‍വീസുളളവരും സ്ഥിരനിയമനം ലഭിച്ചിട്ടുളളവരുമായ ജില്ലയിലെ സര്‍ക്കാര്‍ ജിവനക്കാര്‍ക്ക് പങ്കെടുക്കാം.
സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുളള ഇടുക്കി ജില്ലാ ടീമിനെ ഇതില്‍നിന്ന് തിരഞ്ഞെടുക്കും. നിര്‍ദ്ദിഷ്ട മാതൃകയിലുളള പ്രവേശന ഫോറം പൂരിപ്പിച്ച് മേലധികാരികള്‍ മുഖേന സെപ്റ്റംബര്‍ 19 ന് മുമ്പ് പൈനാവിലുള്ള ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ടോ സെക്രട്ടറി, ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, പൈനാവ്.പി.ഒ- 685603 എന്ന വിലാസത്തിലോ ലഭ്യമാക്കണം. രജിസ്‌ട്രേഷന്‍ ഫീസായി 200 രൂപ അടയ്ക്കണം. കായികമേളയില്‍ പങ്കെടുക്കുവാനുളള ജീവനക്കാര്‍ സെപ്റ്റംബര്‍ 24 ന് രാവിലെ എട്ടിന് അറക്കുളം സെയിന്റ് ജോസഫ് കോളജ് ഗ്രൗണ്ടില്‍ എത്തണം. ഫോണ്‍:0486 232499,9895112027,9747093334,8281797370.
- Log in to post comments