Skip to main content

*അന്നമനട പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് പാൽ, മുട്ട വിതരണം: ടെണ്ടറുകൾ ക്ഷണിച്ചു*

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മാള ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ അന്നമനട ഗ്രാമപഞ്ചായത്തിലെ 31 അങ്കണവാടികളിലെ പ്രീസ്കൂൾ കുട്ടികൾക്ക് പാൽ, കോഴിമുട്ട എന്നിവ വിതരണം ചെയ്യുന്നതിനായി അംഗീകൃത ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവെച്ച മത്സര ടെണ്ടറുകൾ ക്ഷണിച്ചു. 2026 ഒക്ടോബർ ഒന്ന് മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിൽ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലാണ് വിതരണം നടത്തേണ്ടത്.

പാൽ വിതരണത്തിന് അംഗീകൃത മിൽമ ഏജന്റുകൾക്കും ക്ഷീര സഹകരണ സംഘങ്ങൾക്കും അപേക്ഷിക്കാം. കോഴിമുട്ട വിതരണത്തിന് താൽപ്പര്യമുള്ള ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പങ്കെടുക്കാം. ടെണ്ടർ ഫോമുകൾ സെപ്റ്റംബർ 28-ന് ഉച്ചയ്ക്ക് 1.30-നകം അന്നമനട ഗ്രാമപഞ്ചായത്ത് സൂപ്പർവൈസർക്ക് സമർപ്പിക്കണം. ഫോൺ: 9400739203.

date