Post Category
എടപ്പാൾ ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ
എടപ്പാൾ ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 19 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) എന്നീ ട്രേഡുകളിലാണ് ഒഴിവുകൾ. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ടി.സി, അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം എടപ്പാൾ ഗവ. ഐ.ടി.ഐ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ നൽകണം. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 12.30 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 7558852185.
date
- Log in to post comments