വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങൾ 24, 25 തീയതികളിൽ
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം-വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാതല മത്സരങ്ങൾ സെപ്റ്റംബർ 24, 25 തീയതികളിൽ വനം വകുപ്പിന്റെ നിലമ്പൂർ നോർത്ത് ഡിവിഷൻ ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിലെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ-എയ്ഡഡ്, സ്വാശ്രയ സ്കൂൾ/കോളേജ്, പ്രൊഫഷണൽ കോളേജ് വിദ്യാർഥികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ഹയർ സെക്കൻഡറി വിദ്യാർഥികളെ കോളേജ് തലത്തിലാണ് പരിഗണിക്കുന്നത്. എൽ.പി, യു.പി, ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങൾക്ക് പെൻസിൽ ഡ്രോയിങ്, വാട്ടർ കളർ പെയിന്റിങ് മത്സരങ്ങളും യു.പി, ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങൾക്ക് ക്വിസ് മത്സരവും ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങൾക്ക് പ്രസംഗം, ഉപന്യാസ രചനാ മത്സരങ്ങളുമാണ് സംഘടിപ്പിക്കുന്നത്.
ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ഓരോ ഇനത്തിലും പരമാവധി രണ്ടുപേർക്കും ക്വിസ് മത്സരത്തിൽ രണ്ടുപേരടങ്ങുന്ന ഒരു ടീമിനും പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം നേടുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനും അവസരമുണ്ടാകും. കൂടാതെ, പൊതുജനങ്ങൾക്കായി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി, പോസ്റ്റർ ഡിസൈനിങ്, ഷോർട്ട് ഫിലിം, ട്രാവലോഗ്, റീൽസ് എന്നിവയിൽ മത്സരങ്ങൾ നടത്തും. വിശദാംശങ്ങൾ https://forest.kerala.gov.in-ൽ ലഭിക്കും.
സെപ്റ്റംബർ 24-ന് പെൻസിൽ ഡ്രോയിങ്, ഉപന്യാസ രചന, വാട്ടർ കളർ പെയിന്റിങ് മത്സരങ്ങളും 25-ന് ക്വിസ്, പ്രസംഗ മത്സരങ്ങളും നടക്കും. വിദ്യാർഥികളുടെ പേര്, ക്ലാസ്, വിദ്യാലയം എന്നിവ രേഖപ്പെടുത്തിയ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതമുള്ള വിവരങ്ങൾ സെപ്റ്റംബർ 23-നകം മലപ്പുറം സിവിൽ സ്റ്റേഷനിലുള്ള (കുടുംബ കോടതിക്ക് എതിർവശം) സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8547603864, 8547603857, 9447624948, 9447979154.
- Log in to post comments