Skip to main content
..

മന്ത്രിയുടെ സാന്നിധ്യത്തില്‍ ശാലിനിക്കും സുധീഷിനും മാംഗല്യം

  കരുതലിന്റെയും സ്‌നേഹത്തിന്റെയും തണലില്‍ വളര്‍ന്ന ശാലിനിക്ക് ഇനി ജീവിതത്തിന്റെ പുതിയ വഴിത്താര. വനിതാ-ശിശുക്ഷേമ വകുപ്പിന് കീഴിലെ കൊല്ലം ഇഞ്ചവിള സര്‍ക്കാര്‍ ആഫ്റ്റര്‍ കെയര്‍ ഹോം ഫോര്‍ അഡോളസന്റ് ഗേള്‍സിലെ അന്തേവാസി ശാലിനി, സുധീഷിനൊപ്പം പുതിയ കുടുംബജീവിതത്തിലേക്ക്. വനിതാ-ശിശുക്ഷേമ മന്ത്രി ബിന്ദുകൃഷ്ണയുടെ സാന്നിധ്യത്തില്‍ നീരാവില്‍ പനമൂട് ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ചാണ് അഞ്ചാലുംമൂട് വെട്ടുവിള സൗഭാഗ്യയില്‍ സുധീഷ് എസ്, ശാലിനിക്ക് താലിചാര്‍ത്തിയത്. ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് രക്ഷാധികാരിയായി. സംരക്ഷണവും കരുതലും നല്‍കി ചേര്‍ത്തുപിടിച്ച സ്ഥാപനജീവിതത്തില്‍ നിന്ന് സ്വന്തം കുടുംബത്തിന്റെ സ്‌നേഹത്തിലേക്ക്  ശാലിനി ചുവടുവച്ചത് വനിതാ-ശിശുക്ഷേമ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും ഒരുപോലെ സന്തോഷം പകരുന്ന നിമിഷമായി. തങ്ങളുടെ പ്രിയപ്പെട്ടവളെ പുതിയൊരു കുടുംബത്തിലേക്ക് യാത്രയാക്കാനായതിന്റെ സന്തോഷത്തിലാണ് ആഫ്റ്റര്‍ കെയര്‍ ഹോമിലെ ജീവനക്കാരും.
 

 

date