Skip to main content

ഗതാഗത നിയന്ത്രണം

 

മേലുകാവ് കുരിശിങ്കൽ പാലം പുനർനിർമ്മാണത്തിനായി നിലവിലെ പാലം പൊളിച്ചുമാറ്റുന്നതിനാൽ  പാലം പണി പൂർത്തിയാകും വരെ വാഹനഗതാഗതത്തിനായി ബദൽ റൂട്ട് ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ) അസിസ്റ്റന്‍റ് എൻജിനീയർ അറിയിച്ചു. കൊല്ലപ്പള്ളി, കുറുമണ്ണ് ഭാഗത്തുനിന്നു മേലുകാവിലേക്ക് വരുന്ന ചെറുവാഹനങ്ങൾക്ക് കുരിശിങ്കൽ ജംഗ്ഷൻ വഴി കുരിശിങ്കൽ പാലത്തിനു മുന്‍പ് വലത്തേക്കുള്ള വെള്ളാത്തൊട്ടി -ചാലമറ്റം റോഡിലൂടെ മേലുകാവിലേക്കും തിരികെയും പ്രവേശിക്കാം. കൊല്ലപ്പള്ളി, കുറുമണ്ണ് ഭാഗത്തു നിന്നും മേലുകാവിലേക്ക് വരുന്ന ചെറുവാഹനങ്ങൾ കുരിശിങ്കൽ ജംഗ്ഷൻ വഴി കുരിശിങ്കൽ ജംഗ്ഷൻ -കുളത്തിക്കണ്ടം -പാണ്ട്യമ്മാവ്  റോഡിലൂടെ മേലുകാവിലേക്കും തിരികെയും  പ്രവേശിക്കാം. കൊല്ലപ്പള്ളി, കുറുമണ്ണ് ഭാഗത്തുനിന്നു മേലുകാവിലേക്ക് വരുന്ന ബസുകൾ കുരിശിങ്കൽ ജംഗ്ഷനിൽ സർവീസ് അവസാനിപ്പിച്ച്  മടക്കയാത്ര കുരിശിങ്കൽ ജംഗ്ഷനിൽ നിന്നും ആരംഭിക്കണം. കൊല്ലപ്പള്ളി, കുറുമണ്ണ് ഭാഗത്തുനിന്നു മേലുകാവിലേക്ക് വരുന്ന ഹെവി വാഹനങ്ങൾ കുറുമണ്ണ് ജംഗ്ഷനിൽ തിരിഞ്ഞു കുറുമണ്ണ്-പയസ് മൗണ്ട് -പൈകടപ്പീടിക റോഡ് വഴി ഈരാറ്റുപേട്ട -മുട്ടം റോഡിൽ പ്രവേശിക്കണം. തിരികെ ഈരാറ്റുപേട്ട -മുട്ടം റോഡിൽനിന്നും പൈകടപ്പീടിക ജംഗ്ഷൻ വഴി പയസ് മൗണ്ട് -കുറുമണ്ണ് ജംഗ്ഷനിൽ എത്തിച്ചേർന്ന് കൊല്ലപ്പള്ളി ഭാഗത്തേക്ക് പ്രവേശിക്കാം. കൊല്ലപ്പള്ളി, കുറുമണ്ണ് ഭാഗത്തുനിന്നു മേലുകാവിലേക്ക് വരുന്ന ഹെവി വാഹനങ്ങൾ മേരിലാൻഡ് ജംഗ്ഷനിൽ തിരിഞ്ഞു മേരിലാൻഡ് -പയസ് മൗണ്ട് -പൈകടപ്പീടിക റോഡ് വഴി ഈരാറ്റുപേട്ട -മുട്ടം റോഡിൽ പ്രവേശിക്കണം. തിരികെ ഈരാറ്റുപേട്ട -മുട്ടം റോഡിൽ നിന്നും പൈകടപ്പീടിക ജംഗ്ഷൻ വഴി പയസ് മൗണ്ട്  -മേരിലാൻഡ് ജംഗ്ഷനിൽ എത്തിച്ചേർന്ന് കൊല്ലപ്പള്ളി ഭാഗത്തേക്ക് പ്രവേശിക്കാം. 

date