അഭിമുഖം
കൊല്ലം മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക് അപ്ലൈന്‍സസ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. വിശ്വകര്‍മ വിഭാഗത്തിലുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യത: ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ എ ഐ സി റ്റി ഇ/യു ജി സി അംഗീകൃത കോളേജ്/യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബി വോക്/ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനില്‍ കുറഞ്ഞത് മൂന്ന് വര്‍ഷ ഡിപ്ലോമ / അഡ്വാന്‍സ്ഡ് ഡിപ്ലോമ (വൊക്കേഷണല്‍) യോഗ്യതയും ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്ക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്ക് അപ്ലൈന്‍സസ് ട്രേഡിലുള്ള എന്‍ ടി സി/എന്‍ എ സി യും ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.
യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 18 ന് രാവിലെ 11.30 ന് ഐ ടി ഐ യില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474-2793714.
- Log in to post comments