Skip to main content

കരാര്‍ നിയമനം

  കൊട്ടിയം എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ശിശു സംരക്ഷണ സ്ഥാപനത്തില്‍ ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.  യോഗ്യത: എം എസ് ഡബ്ല്യൂ, എം എ സോഷ്യോളജി, എം എ/എ എസ് സി സൈക്കോളജി. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.  അപേക്ഷകര്‍ക്ക് 25 വയസ്് പൂര്‍ത്തിയാകണം.   30-45 വയസുള്ളവര്‍ക്ക് മുന്‍ഗണന. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും സുപ്പീരിയര്‍ ജനറല്‍ എന്‍ ജി ഒ എഫ് ഐ എച്ച് ജനറലേറ്റ് പാലത്തറ. തട്ടാമല പിഒ, കൊല്ലം 691020 വിലാസത്തില്‍ സെപ്റ്റംബര്‍ 29നകം ലഭ്യമാക്കണം.   ഫോണ്‍: 9497755686, 0474 2952265.
 

date