*കാര്‍ഷിക മൃഗസംരക്ഷണ പദ്ധതികള്‍; കുടുംബശ്രീ ശില്പശാല സംഘടിപ്പിച്ചു*
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 2026-27 സാമ്പത്തിക വര്‍ഷത്തെ വിവിധ കാര്‍ഷിക, മൃഗസംരക്ഷണ പദ്ധതികള്‍ ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ദ്വിദിന ശില്പശാല സംഘടിപ്പിച്ചു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സില്‍ സംഘടിപ്പിച്ച ശില്പശാല ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.പി. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക, മൃഗസംരക്ഷണ മേഖലയിലെ വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ കുടുംബശ്രീ അംഗങ്ങളിലേക്കും കര്‍ഷകരിലേക്കും കാര്യക്ഷമമായി എത്തിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. അനിമല്‍ ഹസ്ബന്‍ഡറി, ഡയറി ഡെവലപ്മെന്റ്, ഫിഷറീസ്, കൃഷി, ഇന്‍ഡസ്ട്രീസ് വകുപ്പുകള്‍, ലീഡ് ബാങ്ക്, വെറ്ററിനറി സര്‍വകലാശാല, വി.ബി.ജി റാംജി, പൗള്‍ട്രി എംപാനല്‍മെന്റ് ഏജന്‍സി തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികള്‍ പദ്ധതികള്‍ പരിചയപ്പെടുത്തി. അസിസ്റ്റന്റ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.എം.സെലീന അധ്യക്ഷയായ ശില്പശാലയില് ജില്ലാ പ്രോഗ്രാം മാനേജര്‍ അശ്വത്, കാര്‍ഷിക മൃഗസംരക്ഷണ മേഖലകളിലെ സി.ആര്.പി.മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments