Post Category
*എല്‍.പി.ജി: ജില്ലാതല ഓപ്പണ്‍ ഫോറം 29 ന് *
ജില്ലയിലെ എല്‍.പി.ജി ഉപഭോക്താക്കളുടെ പരാതികള്‍ നേരില്‍ കേട്ട് പരിഹാരം കാണുന്നതിന് ഓയില്‍കമ്പനി സെയില്‍സ് ഓഫീസര്‍മാര്‍, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, ഗ്യാസ് ഏജന്‍സി ഉടമകള്‍, ഉപഭോക്താക്കള്‍ പങ്കെടുക്കുന്ന ജില്ലാതല ഓപ്പണ്‍ ഫോറം സെപ്റ്റംബര്‍ 29 ന് വൈകിട്ട് മൂന്നിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ അജീഷ് അധ്യക്ഷനാകും. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ സെപ്റ്റംബര്‍ 22 ന് വൈകിട്ട് അഞ്ചിനകം അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കോ, ജില്ലാ സപ്ലൈ ഓഫീസര്‍ക്കോ നേരിട്ടോ, തപാല്‍- ഇ-മെയില്‍ മുഖേനയോ ബോധിപ്പിക്കാം. ഉപഭോക്താക്കള്‍ക്ക് നേരിട്ട് യോഗത്തില്‍ സംബന്ധിക്കാമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments