Skip to main content

പി.ആർ.ഡിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനൽ: പരീക്ഷ സെപ്റ്റംബർ 20ന്

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് അപേക്ഷിച്ചവർക്കുള്ള പരീക്ഷ സെപ്റ്റംബർ 20ന് (ഞായർ) രാവിലെ 10.30 മുതൽ 12.30 വരെ നടക്കും.

പരീക്ഷാകേന്ദ്രങ്ങളുടെ വിവരങ്ങൾ;

തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ പരീക്ഷാകേന്ദ്രം ഗവ. ഗേൾസ് എച്ച്.എസ്.എസ്.കോട്ടൺഹിൽവഴുതക്കാട്, തിരുവനന്തപുരം.

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ പരീക്ഷാകേന്ദ്രംഗവ. മോഡൽ എച്ച്.എസ്.എസ്.ഫയർ സ്റ്റേഷൻ സമീപംകോട്ടയം.

തൃശൂർ, പാലക്കാട് ജില്ലകളുടെ പരീക്ഷാകേന്ദ്രം:  വിവേകോദയം ജി.എച്ച്.എസ്.തൃശൂർ.      കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളുടെ പരീക്ഷാകേന്ദ്രംഗവ. വി.എച്ച്.എസ്.എസ്.സ്‌പോർട്‌സ് സിവിൽ സ്റ്റേഷൻകണ്ണൂർ.

കോഴിക്കോട്, മലപ്പുറം ജില്ലകളുടെ പരീക്ഷാകേന്ദ്രംഗവ. വി.എച്ച്.എസ്.എസ്.മീഞ്ചന്ത, കോഴിക്കോട്.

എറണാകുളം, ആലപ്പുഴ ജില്ലകളുടെ പരീക്ഷാകേന്ദ്രംഎം.പി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾവൈലോപ്പിള്ളി റോഡ്തമ്മനം പി.ഒ.എറണാകുളം.

പി.എൻ.എക്‌സ്. 3798/2026

date