Post Category
അനധികൃത ബോര്‍ഡുകളും ഫ്ളെക്സുകളും നീക്കണം
കേരള ഹൈക്കോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവുകള്‍ക്ക് വിരുദ്ധമായി രാജാക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങള്‍, റോഡ് വശങ്ങള്, മരങ്ങള്‍, ഇലക്ട്രിക് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ ബോര്‍ഡുകളും ഫ്ളെക്സുകളും ബാനറുകളും കൊടിതോരണങ്ങളും അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ഗ്രാമപഞ്ചായത്ത് ഇവ നീക്കം ചെയ്യുന്നതും ഇനം ഒന്നിന് 5000/രൂപ ഫൈന്‍ ഈടാക്കും. അതിനായി വരുന്ന ചെലവും ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതാണ്. കൂടാതെ നിയമലംഘകര്‍ക്കെതിരെ പോലീസില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04868 242343
date
- Log in to post comments