കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപ പദ്ധതി: രണ്ടാംഘട്ട ഓണ്‍ലൈന്‍ അപേക്ഷ 22 മുതല്‍
കാര്‍ഷിക മേഖലയില്‍ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചറല്‍ മെക്കനൈസേഷന്‍. പദ്ധതിയുടെ കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌കരണ, മൂല്യ വര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നല്‍കി വരുന്നു. ഇതനുസരിച്ചു വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40% മുതല്‍ 50% വരെ അനൂകൂല്യം ലഭ്യമാണ്.
വ്യക്തിഗത ഗുണഭോക്താക്കള്‍ക്കായുളള അപേക്ഷകളില്‍, അര്‍ഹരായ അപേക്ഷകരുടെ എണ്ണം അനുവദിച്ചിട്ടുളള ലക്ഷ്യത്തേക്കാള്‍ കൂടുതലാകുന്ന സാഹചര്യങ്ങളില്‍ അഗ്രിമെഷീനറി പോര്‍ട്ടല്‍ പുതുതായി ഉള്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ലോട്ടറി മൊഡ്യൂള്‍ മുഖേന സുതാര്യവും നീതിപൂര്‍ണ്ണവുമായ രീതിയില്‍ ഗുണഭോക്തൃ തിരഞ്ഞെടുപ്പ് നടത്തും. അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എല്ലാ അപേക്ഷകര്‍ക്കും ലോട്ടറി നടപടിയില്‍ പങ്കെടുക്കുന്നതിനുളള അവസരം ലഭ്യമാകും. ലോട്ടറി നടപടികളുടെ തീയതി, സമയം, ഫലം എന്നിവ അഗ്രിമെഷീനറി പോര്‍ട്ടല്‍ മുഖേന പ്രസിദ്ധീകരിക്കും.
2026-27 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം ഘട്ട നറുക്കെടുപ്പിലേക്കുളള അപേക്ഷകള്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 22 രാവിലെ 10 മണി മുതല്‍ ഒക്ടോബര്‍ 15 വൈകുന്നേരം 5 മണിവരെ https://agrimachinery.nic.in/index എന്ന വെബ്സൈറ്റ് മുഖേന നല്‍കാം. ഒക്ടോബര്‍ 16 രാവിലെ 10.30 നു ശേഷം നറുക്കെടുപ്പ് ഫലം വെബ്സൈറ്റില്‍ ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9995339755, 7356415918
- Log in to post comments