Skip to main content

*അവകാശികളില്ലാത്ത സ്വര്‍ണ്ണാഭരണം ലേലം ചെയ്യുന്നു*

 

കുന്നംകളം പോലീസ് സ്റ്റേഷനില്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്തത്തില്‍, അവകാശികളില്ലാത്തതും നിലവില്‍ ഏതെങ്കിലും അന്വേഷണത്തിലോ, കോടതി വിചാരണയിലോ, കോടതി പരിഗണനയിലോ ഇല്ലാത്തതുമായ 7.9 ഗ്രാം തൂക്കമുള്ള കൈച്ചെയിന്‍ സ്വര്‍ണ്ണാഭരണം (ബ്രേസ്ലെറ്റ്) ഓഗസ്റ്റ് 13 മുതല്‍ സുരക്ഷിതമായി സൂക്ഷിച്ചുവരുന്നു. ഫെഡറല്‍ ബാങ്ക്, കുന്നംകുളം ബ്രാഞ്ച് പരിസരത്തുനിന്നുമാണ് സ്വര്‍ണ്ണാഭരണം ലഭിച്ചത്. ഇതുവരെ സ്വര്‍ണ്ണാഭരണത്തിന്മേല്‍ അവകാശവാദവുമായി ആരും ഹാജരാകാത്തതിനാല്‍ ഈ സ്വര്‍ണ്ണാഭരണം കേരള പോലീസ് ആക്ട്, 2011-ലെ സെക്ഷന്‍ 56 പ്രകാരം അവകാശികളില്ലാത്ത വസ്തുവായി പരിഗണിച്ച് പൊതുലേലം മുഖേന വില്‍പ്പന നടത്തുന്നതിന് തീരുമാനിച്ചതായി സിറ്റി പോസീസ് കമ്മീഷണര്‍ അറിയിച്ചു. 

 

സ്വര്‍ണ്ണാഭരണത്തിന്മേല്‍ ആര്‍ക്കെങ്കിലും നിയമാനുസൃതമായ അവകാശവാദം ഉന്നയിക്കാനുണ്ടെങ്കില്‍, സെപ്റ്റംബര്‍ 16 മുതല്‍ 30 ദിവസങ്ങള്‍ക്കകം മതിയായ രേഖകള്‍ സഹിതം കുന്നംകുളം പോലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് രേഖാമൂലം അവകാശവാദം നല്‍കണം. നിശ്ചിത കാലാവധിക്കുള്ളില്‍ യാതൊരു അവകാശവാദവും ഉന്നയിക്കപ്പെട്ടിട്ടില്ലെങ്കില്‍ സ്വര്‍ണ്ണാഭരണത്തിന് അവകാശികളില്ലാത്തതായി പരിഗണിച്ച് കേരള പോലീസ് ആക്ട്, 2011-ലെ സെക്ഷന്‍ 56 (7) പ്രകാരം പൊതുലേലം മുഖേന വില്‍പ്പന നടത്തി ലഭിക്കുന്ന തുക കേരള സര്‍ക്കാരിന്റെ ക്രിമിനല്‍ ജസ്റ്റീസ് മിസ്ലേനിയസ് എക്‌സപെന്‍സ് ഫണ്ടിലേക്ക് വകയിരുത്തുന്നതാണെന്ന് സിറ്റി പോസീസ് കമ്മീഷണര്‍ അറിയിച്ചു. 

date