ദിശ അവലോകന യോഗം ചേര്‍ന്നു
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാ തല അവലോകനം നടത്തുന്നതിനായി ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) യോഗം ചേര്‍ന്നു. കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റിലെ എക്സിക്യൂട്ടീവ് ഹാളിലാണ് യോഗം ചേര്‍ന്നത്. യോഗത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ബെന്നി ബെഹ്ന്നാൻ എം.പി, കെ. രാജൻ എം.എൽ.എ, ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രൻ, പി.എ.യു. പ്രോജക്ട് ഡയറക്ടര്‍ ടി.ജി അഭിജിത്ത്, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടേയും പദ്ധതികളുടേയും ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയപാത നിർമാണം, വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗർ ആന്റ് ആജീവീക മിഷൻ, പി.എം.ജി.എസ്.വൈ, പ്രാധാന് മന്ത്രി ആവാസ് യോജന (പി.എം.എ.വൈ), കുടുംബശ്രീ മിഷന്, സ്വച്ഛ ഭാരത് മിഷന് (എസ്.ബി.എം), ജല്‍ജീവന്‍ മിഷന്, അമൃത് പദ്ധതി, കൃഷിവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിലെയും വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികള്‍, എം.പി ലാഡ്സ് ഉള്‍പ്പെടെ ജില്ലയില്‍ നടപ്പിലാക്കുന്ന 25 പദ്ധതികളുടെ അവലോകനമാണ് ദിശയുടെ യോഗത്തില്‍ നടന്നത്.
- Log in to post comments