Post Category
ഗസ്റ്റ് അധ്യാപക നിയമനം
എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക്, ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും റഗുലര്‍ പഠനത്തിന് ശേഷം ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ നേടിയ ബിരുദം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 22ന് രാവിലെ 10ന് കോളേജില്‍ ഹാജരാകണം. ഫോണ്‍: 0474 2484068.
date
- Log in to post comments