അവസാന തീയതി സെപ്റ്റംബർ 18
തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവറുടെ സേവനമില്ലാതെ (ഇന്ധനമുൾപ്പെടെ) 5 സീറ്റർ എ.സി വാഹനം (പെട്രോൾ / ഡീസൽ) വാടകയ്ക്ക് നൽകാൻ താത്പര്യമുള്ള വ്യക്തികൾക്കും ഏജൻസികൾക്കും സെപ്റ്റംബർ 18 ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷനുകൾ സമർപ്പിക്കാവുന്നതാണ്.
പ്രതിമാസം പരമാവധി 2,000 കിലോമീറ്റർ യാത്രയ്ക്ക് 30,000 രൂപ വരെയാണ് വാടക നൽകുന്നത്. 2,000 കിലോമീറ്ററിന് അധികമായി വാഹനം ഉപയോഗിക്കുന്ന പക്ഷം ഓരോ അധിക കിലോമീറ്ററിനും ഈടാക്കുന്ന നിരക്ക് ക്വട്ടേഷനിൽ പ്രത്യേകം രേഖപ്പെടുത്തണം. ഇന്ധനം, വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, നികുതി തുടങ്ങിയ എല്ലാ ചെലവുകളും വാഹന ഉടമകൾ/ഏജൻസികൾ തന്നെ നിർവഹിക്കേണ്ടതാണ്.
ക്വട്ടേഷനോടൊപ്പം വാഹനത്തിന്റെ ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകളും സമർപ്പിക്കണം. '5 സീറ്റർ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ' എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തി ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം എന്ന വിലാസത്തിൽ നിർദ്ദിഷ്ട സമയത്തിനകം സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471 2731300, 2938300.
- Log in to post comments