Skip to main content

ജില്ലാ സിവിൽ സർവീസസ് കായിക മേള ഇന്ന് മുതൽ (സെപ്റ്റംബർ 17)

സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന ജില്ലാതല സിവിൽ സർവീസസ് ടൂർണ്ണമെന്റ് ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിൽ വെച്ച് നടക്കും. തിരുവനന്തപുരം ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.  ഇന്ന് (സെപ്റ്റംബർ 17ന്) ശംഖുമുഖം സ്റ്റേഡിയത്തിൽ ഷട്ടിൽ ബാഡ്‌മിന്റണും, പിരപ്പൻകോട് നീന്തൽക്കുളത്തിൽ നീന്തൽ മത്സരവും അക്വാട്ടിക് കോംപ്ലക്‌സിൽ യോഗ  മത്സരവും കുമാരപുരം ടെന്നീസ് ക്ലബ്ബിൽ  ലോൺ ടെന്നീസ് മത്സരങ്ങളും നടക്കും. 

വെള്ളിയാഴ്ച (സെപ്റ്റംബർ 18ന്) ആറ്റിങ്ങൽ ഇൻഡോർ സ്റ്റേഡിയത്തിലാണ് കബഡി, ഖോ ഖോ, ഗുസ്തി  മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.  

ശനിയാഴ്ച (സെപ്റ്റംബർ 19ന് ) സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് വോളീബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, അത്ലറ്റിക്‌സ്, ബാസ്‌ക്കറ്റ്ബോൾ എന്നീ മത്സരങ്ങൾ നടക്കും.  ഡി എസ് സി യിൽ വെച്ച് ക്യാരംസ്, ചെസ്സ് മത്സരങ്ങളും, ജി.വി. രാജാ സ്പോർട്‌സ് സ്‌കൂളിൽ വെച്ച് ഹോക്കിയും, പി.ടി. ഉഷ ഹാളിൽ വെച്ച് പവർലിഫ്റ്റിംഗ്, വെയിറ്റ് ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക് മത്സരങ്ങളും, വൈ.എം.സി.എ യിൽ വെച്ച് ടേബിൾ ടെന്നീസ് മത്സരങ്ങളും നടത്തുന്നതാണ്.  

മത്സരങ്ങളിൽ പങ്കെടുക്കുന്ന  കായിക താരങ്ങൾ അതത് മത്സര വേദികളിൽ രാവിലെ 9 മണിക്ക്  എത്തിച്ചേരണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.

date