ജില്ലാ സിവില്‍ സര്‍വീസസ് കായികമേള: സംഘാടക സമിതി രൂപീകരിച്ചു
സെപ്റ്റംബര്‍ 24,25 തീയതികളില്‍ നടക്കുന്ന ജില്ലാതല സിവില്‍ സര്‍വീസ് കായികമേളയുടെ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ട്, തൊടുപുഴ ന്യൂമാന്‍ കോളേജ്, സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്കൂള്‍ തൊടുപുഴ, എച്ച്.ആര്.സി ക്ലബ്ബ് മൂലമറ്റം, വണ്ടമറ്റം അക്വാറ്റിക് സെന്റര്‍, തൊടുപുഴ ഫോര്‍കോര്‍ട്ട് ഷട്ടില്‍ ഇന്‍ഡോര്‍ കോര്‍ട്ട് എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത്.
ജില്ലാ പഞ്ചായത്തംഗം സജി.പി ജോസിന്റെ അധ്യക്ഷതയില്‍ അറക്കുളം സെന്റ്.ജോസഫ് കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ് മത്സരനടത്തിപ്പിനെ കുറിച്ച് വിവരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗസില്‍ എക്സിക്യൂട്ടീവ് അംഗം ബേബി വര്‍ഗീസ് സ്വാഗതം ആശംസിച്ചു.
കായിക മേളയുടെ നടത്തിപ്പിനായി ഡീന്‍ കുര്യക്കോസ് എം.പി, റോയ്.കെ.പൗലോസ് എം.എല്‍.എ, ജില്ലാ കളക്ടര്‍ ദിനേശന് ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫന്‍ എന്നിവരാണ് മുഖ്യരക്ഷാധികാരികള്‍.
രക്ഷാധികാരികള്‍: ജില്ലാ പഞ്ചായത്ത് അംഗം സജി.പി.ജോസ്, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപിനാഥ്, കുടയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയന്, അറക്കുളം സെന്റ്.ജോസഫ് കോളേജ് മാനേജര്‍ ഫാ.സ്റ്റാന്‍ലി ചെള്ളിയില്‍.
ചെയര്മാന്: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍
ജനറല്‍ കണ്‍വീനര്‍: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം കെ.എല്‍.ജോസഫ്
വൈസ് ചെയര്മാന്മാര്: ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റീഫന്‍ ജോര്‍ജ്, ആസ്കോ ബാങ്ക് ചെയര്മാന് ഇമ്മാനുവല്‍ സൈമണ്‍, വാര്‍ഡ് അംഗം പി.എ.വേലുക്കുട്ടന്, സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പാള്‍ ജോസഫ് ജോര്‍ജ്, സെന്റ് ജോസഫ് അക്കാഡമി പ്രിന്‍സിപ്പാള്‍ തോംസണ്‍ ജോര്‍ജ്, എന്‍.ജി.ഒ യൂണിയന് ഭാരവാഹി കെ.കെ.പ്രസുദകുമാര്, അസ്സോസിയേഷന് ഭാരവാഹി ദിലീപ് കെ.വി.
കണ്‍വീനര്‍മാര്‍: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ബേബി വര്‍ഗീസ്, ഷട്ടില്‍ അസോസിയേഷന് ഭാരവാഹി സൈജന് സ്റ്റീഫന്‍, ആസ്കോ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ബിബിന്‍ ഈട്ടിക്കന്‍, എന്‍.ജി.ഒ യൂണിയന് ഭാരവാഹി ജാഫര്‍ഖാന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് ദീപ്തി മരിയ ജോസ്.
- Log in to post comments