Skip to main content

കുടിശ്ശിക നിവാരണ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൃശൂര്‍ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അടാട്ട് പഞ്ചായത്ത് ഹാളില്‍ കുടിശ്ശിക നിവാരണ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ദേവസ്സി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.ജെ. സ്റ്റാലിന്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികളായ എ.ടി. ജോസ്, ജനാര്‍ദ്ദനന്‍, സുനില്‍ കുന്നത്തേരി, എ.സി. കൃഷ്ണന്‍, ടി.ഡി. വിന്‍സെന്റ്, ഐ.ആര്‍. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.ആര്‍ സതീഷ് കുമാര്‍ സ്വാഗതവും അഡീഷണല്‍ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രഘു എന്‍. മേനോന്‍ നന്ദിയും പറഞ്ഞു.
 

date