Post Category
ലഹരിക്കെതിരെ റിലാക്സ് പദ്ധതി ഉദ്ഘാടനം ഇന്ന്
സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന റിലാക്സ് ('RELACZ' (Rest and Entertainment in Leisure times at Comfort Zones) പദ്ധതിക്ക് പവിത്രേശ്വരം പഞ്ചായത്തില്‍ തുടക്കമാകുന്നു. ലഹരിക്കെതിരെ 'വിനോദത്തിന് ഒരു ഇടം' എന്ന ആശയത്തിലൂന്നി നടപ്പിലാക്കുന്ന പദ്ധതിയുടെ പവിത്രേശ്വരം പഞ്ചായത്ത് തല ഉദ്ഘാടനം സെപ്റ്റംബര്‍ 18 ന് രാവിലെ 11 ന് പൊരീക്കല്‍ ജങ്ഷനിലെ പഞ്ചായത്ത് ഗ്രൗണ്ടില്‍ ഉല്ലാസ് കോവൂര്‍ എം എല്‍ എ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജി കെ വിനോദിനി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്തംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments