Post Category
വിവരാവകാശ നിയമം: ഉദ്യോഗസ്ഥർക്കായി സെമിനാർ സംഘടിപ്പിച്ചു
* ടി ജെ വിനോദ് എം എൽ എ ഉദ്ഘാടനം ചെയ്തു
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കായി നടന്ന സെമിനാർ ടി ജെ വിനോദ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഏതൊരു പൗരനും അറിയാനുള്ള അവകാശത്തെ സംബന്ധിച്ച നിയമമാണ് വിവരാവകാശ നിയമമെന്നും ഇത്രയേറെ സുതാര്യമായ നിയമം ലോകത്ത് ഉണ്ടാകില്ലെന്നും എം എൽ എ പറഞ്ഞു. ഒരു പൗരന് ഒരു വിഷയത്തെ സംബന്ധിച്ച് അറിയാനും മനസ്സിലാക്കാനും അതിനെ സംബന്ധിച്ച് പരാതിപ്പെടാനും കഴിയുന്ന രീതിയിൽ വളരെ വ്യവസ്ഥാപിതമായി നിലനിൽക്കുന്ന ഒരു നിയമമാണിതെന്നും എം എൽ എ പറഞ്ഞു.
എറണാകുളം ടൗൺഹാളിൽ നടന്ന പരിപാടിയിൽ മുഖ്യവിവരാവകാശ കമ്മീഷണർ വി. ഹരിനായർ അധ്യക്ഷത വഹിച്ചു. മേയർ വി.കെ. മിനിമോൾ മുഖ്യാതിഥിയായി. സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ സോണിച്ചൻ പി ജോസഫ്, എം ശ്രീകുമാർ, കെ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments