Skip to main content

തീയതി നീട്ടി

സ്കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/ എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ. കോഴ്സ് 12-ാം ബാച്ചിന്റെ പ്രവേശന തീയതി പിഴയില്ലാതെ സെപ്റ്റംബർ 19 വരെയും 60 രൂപ പിഴയോട് കൂടി ഒക്ടോബർ 5 വരെയും നീട്ടി. 9, 10, 11 ബാച്ചുകളിൽ പ്രവേശനം നേടിയിട്ടുള്ള, പരീക്ഷാ ഫീസ് ഒടുക്കിയിട്ടില്ലാത്തതും പഠനം പൂർത്തിയാക്കാത്തതുമായ വിദ്യാർഥികൾക്കും 12-ാം ബാച്ചിൽ പുനപ്രവേശനം നേടാം. പുന: പ്രവേശന ഫീസ് 500 രൂപയാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org മുഖേന രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

പി.എൻ.എക്‌സ്. 3833/2026

date