Skip to main content

അവധി പ്രഖ്യാപിച്ചു

 

കായംകുളം സർക്കാർ ബോയ്സ് ഹയർ സെക്കന്ററി സെക്കണ്ടറി സ്കൂളിൽ  ചിക്കൻപോക്സ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 16 മുതൽ 21 ദിവസത്തേയ്ക്ക് ജില്ലാ കളക്ടർ ഷാജി വി നായർ അവധി പ്രഖ്യാപിച്ചു. നിലവിൽ 22 വിദ്യാർത്ഥികളാണ് രോഗബാധിതരായത്. അവധി ദിനങ്ങളിൽ ക്ലാസുകൾ ഓൺലൈനായി നടത്തണം. വിദ്യാലയങ്ങളിൽ ചിക്കൻപോക്സ് പടരുന്നത് തടയാൻ ആരോഗ്യ-തദ്ദേശസ്വയംഭരണ വകുപ്പുകൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ നിർദേശം നൽകി.

date