Skip to main content

 ​‘ആശ്വാസ് 2026’ സഹകരണ അദാലത്ത് ഇന്ന് (സെപ്റ്റംബർ 19) 

 

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'ആശ്വാസ്–2026' പദ്ധതിയുടെ കാർത്തികപ്പള്ളി താലൂക്ക് തല അദാലത്ത് ഇന്ന്  (സെപ്റ്റംബർ 19) രാവിലെ 11 മണിക്ക്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ  നടക്കുന്ന അദാലത്തിൽ സഹകരണ വകുപ്പ് മന്ത്രി എം. ലിജു പങ്കെടുക്കും. ​പദ്ധതിയുടെ ആനുകൂല്യങ്ങൾ പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനും അർഹരായവരെ കണ്ടെത്താനുമാണ് താലൂക്ക് തലത്തിൽ വിപുലമായ അദാലത്ത് സംഘടിപ്പിക്കുന്നത്. കാർത്തികപ്പള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ്. നസീം, സംഘം പ്രസിഡന്റുമാർ, താലൂക്കിലെ പ്രമുഖ സഹകാരികൾ തുടങ്ങിയവർ സംബന്ധിക്കും. അദാലത്തിലൂടെ  ​കാലപ്പഴക്കമുള്ള വായ്പകൾ പലിശ ഇളവുകളോടെ ഒറ്റത്തവണയായി അടച്ചുതീർക്കാം. ഗുരുതര രോഗം ബാധിച്ചവരുടെ കുടുംബാംഗങ്ങൾ, മാതാപിതാക്കൾ മരണപ്പെട്ടതിനെ തുടർന്ന് അനാഥരായ മക്കൾ തുടങ്ങിയവരുടെ വായ്പകളിൽ സാമ്പത്തിക സ്ഥിതി പരിഗണിച്ച് പരമാവധി ഇളവുകൾ ലഭ്യമാക്കും. ​താലൂക്കിലെ മുഴുവൻ സഹകരണ സംഘങ്ങളിലെയും അംഗങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളും അദാലത്ത് പ്രയോജനപ്പെടുത്തണമെന്ന് കാർത്തികപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) അറിയിച്ചു.

date