Post Category
സർക്കാർ സ്ഥാപനത്തിൽ താത്ക്കാലിക ഒഴിവ്
പത്തനംതിട്ട ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ എം എസ് യു-യു ജി വെറ്റ് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്. പ്രായ പരിധി: 01.01.2025 ന് 60 വയസു കവിയരുത്. ശമ്പള സ്കെയിൽ: 56,100 രൂപ. BVSC.AH ബിരുദവും World Veterinary Servicesൽ നിന്നുള്ള ശസ്ത്രക്രിയയിലുള്ള പരിശീലന സർട്ടിഫിക്കറ്റ്, KSVC രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യാനുള്ള കഴിവ്, LMV ലൈസൻസുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23നകം ബന്ധപ്പെട്ട പ്രൊഫഷണൽ എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ സ്ഥാപന മേധാവിയിൽ നിന്ന് എൻ.ഒ.സി ഹാജരാക്കണം.
പി.എൻ.എക്സ്. 3841/2026
date
- Log in to post comments