Skip to main content

അറിയിപ്പുകൾ

തൈകൾ വിൽപ്പനയ്ക്ക്

വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിൽ കേരശങ്കര, കേരഗംഗ എന്നീ സങ്കരയിനം തെങ്ങിൻ തൈകൾ, മോഹിത് നഗർ അടക്ക തൈകൾ, പച്ചക്കറി വിത്തുകൾ, തൈകൾ, സ്യൂഡോമോണാസ്, ട്രൈക്കോഡെർമ, ബ്യുവേറിയ, വെർട്ടിസീലിയം, വാo , സൂക്ഷ്മമൂലക മിശ്രിതങ്ങളായ സമ്പൂർണ്ണ, അയർ, കമ്പോസ്റ്റിങ് ബാക്ടീരിയ എന്നിവ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഫോൺ :8075220868.

ടെൻഡർ ക്ഷണിച്ചു

എറണാകുളം ജില്ലാ പഞ്ചായത്ത് 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘മേളം - പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് വാദ്യോപകരണങ്ങൾ വാങ്ങി നൽകൽ’  പദ്ധതിയിലേക്ക് ചെണ്ട, തകിൽ, വലംതല, റിഥം പാഡ്, പെരുമ്പറ, കൊമ്പ് (ഏറ്റവും വലുത്) എന്നീ വാദ്യോപകരണങ്ങൾ സപ്ലൈ ചെയ്യുവാൻ തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങൾ, ഏജൻസികൾ, അംഗീകൃത കരാറുകാർ എന്നിവരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും.
 ഫോൺ : 0484 2422256

തൊഴിൽ മേള 26 ന്

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധമായി പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26 ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ നോർത്ത് പറവൂർ മാർ ഗ്രിഗോറിയോസ് അബ്ദുൾ ജലീൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. മുപ്പതിൽ അധികം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ 500 ൽ അധികം ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എന്നീ യോഗ്യതകൾ ഉള്ളവർക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയുടെ നാല് കോപ്പി എന്നിവ സഹിതം അഭിമുഖത്തിനായി എത്തിച്ചേരണം. ഫോൺ:0484-2422452, 8848536856,6282442046,9446926836.

സ്പോട്ട് അഡ്മിഷൻ

ആരക്കുഴ ഗവ. ഐ ടി ഐ യിലെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, പ്ലംബർ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കും. എസ് എസ് എൽ സി ജയിച്ചവർക്കും തോറ്റവർക്കും സെപ്റ്റംബർ 22 വരെ നേരിട്ടെത്തി അപേക്ഷ നൽകി അഡ്മിഷൻ നേടാം. അപേക്ഷാ ഫീസ് നൂറ് രൂപ. ഫോൺ:9539348420,7907983231

ക്വട്ടേഷൻ ക്ഷണിച്ചു

പള്ളുരുത്തി ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ കുമ്പളം പഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി അങ്കണവാടികളിൽ ആഴ്ചയിൽ മൂന്ന് ദിവസം പാൽ വിതരണം ചെയ്യുന്നതിന് ജി എസ് ടി രജിസ്ട്രേഷനുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും  ക്വട്ടേഷനുകൾ ക്ഷണിച്ചു.
 ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 22 ഉച്ചയ്ക്ക് രണ്ട് വരെ.
ഫോൺ: 9995583553

താൽക്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലബോറട്ടറിയിൽ ഒരു വർഷ കാലയളവിൽ ലാബ് ടെക്നിഷ്യൻ ട്രെയിനിയെ നിയമിക്കുന്നു. നിലവിൽ 13 ഒഴിവുകളും, ഒൻപത് പ്രതീക്ഷിത ഒഴിവുകളുമുണ്ട്. പ്ലസ് ടു സയൻസ് വിജയവും, ഡി എം ഇ യുടെ കീഴിൽ ഡി എം എൽ ടി അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. പ്രായപരിധി 35 വയസ്. പതിനായിരം രൂപ സ്റ്റെപൻ്റ് ലഭിക്കും. താൽപര്യമുളളവർ യോഗ്യത വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഓഫീസിന് സമീപത്തെ കൺട്രോൾ റൂമിൽ സെപ്റ്റംബർ 25 ന് രാവിലെ 10.30 ന് ഇൻ്റർവ്യൂവിന് എത്തിച്ചേരണം. 
ഫോൺ:0484 2754000.

അജ്ഞാത മൃതദേഹം

എറണാകുളം ജില്ലാ ആശുപത്രിയിൽ സെപ്റ്റംബർ ഏഴിന് പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കുമ്പോൾ മരണപ്പെട്ട 55 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാത മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. 
ഫോൺ: 9497987103 ( എസ് എച്ച് ഒ സെൻട്രൽ പൊലീസ് സ്റ്റേഷൻ), 
0484 2394500 ( സെൻട്രൽ പൊലീസ് സ്റ്റേഷൻ), shocentralekm.pol@kerala.gov.in

date