അറിയിപ്പുകൾ
ഇൻസ്ട്രക്ടർ ഒഴിവ്
കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. അഡ്വാൻസ്‌ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റത്തിൽ (എ.വി.ടി.എസ്.) കംപ്യൂട്ടർ എയ്‌ഡഡ് ഡ്രാഫ്റ്റിംഗ് സെക്ഷനിൽ (ഓട്ടോ കാഡ് 2D, 3D, 3ds Max) താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവ്. സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രിയും രണ്ട് വർഷത്തെ പരിചയവും, ഓട്ടോ കാഡിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയവുമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 23 ന് രാവിലെ 11 ന് സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ: 8089789828, 9495323026, avtskalamassery@gmail.com
പി എസ് സി ഇൻ്റർവ്യൂ
കൊല്ലം ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പിൽ പി ടി ജെ എൽ ടി ( അറബിക്), എൽ പി എസ് (രണ്ടാം എൻ സി എ - ഇ/ ടി/ബി- കാറ്റഗറി നം. 534/2025), (ഒന്നാം എൻ സി എ - ഇ/ ടി/ബി- കാറ്റഗറി നം.678/2025) തസ്തികകളുടെ ഇൻ്റർവ്യൂ സെപ്റ്റംബർ 25 ന് രാവിലെ 9.30 ന് കോഴിക്കോട് കെ പി എസ് സി ഓഫീസിൽ നടക്കും.
ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, പൂർണ്ണമായും പൂരിപ്പിച്ച ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖ എന്നിവ സഹിതം അന്നേ ദിവസം രാവിലെ എട്ടിന് എത്തിച്ചേരണം. അഡ്മിഷൻ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ കൊല്ലം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ :0474 2743624
റീ ടെൻഡർ ക്ഷണിച്ചു
കൊച്ചി അർബൻ (മൂന്ന്) ഐ സി ഡി എസ് പ്രൊജക്ടിന് കീഴിലുള്ള ഒന്ന്, രണ്ട്, മരട് സെക്‌ടറുകളിലെ അങ്കണവാടികളിലേക്ക് 2026 സെപ്റ്റംബർ മുതൽ 2027 മാർച്ച് വരെ പാൽ,മുട്ട എന്നിവ വാങ്ങി വിതരണം ചെയ്യുന്നതിന് റീ ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫേമുകൾ വിതരണം ചെയ്യുന്ന അവസാന തീയതി സെപ്റ്റംബർ 22 ഉച്ചയ്ക്ക് 12 വരെ. പൂരിപ്പിച്ച ടെൻഡർ ഫോമുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 22 ഉച്ചയ്ക്ക് രണ്ട് വരെ. ഫോൺ: 0484 2706695.
കെൽട്രോണിൽ ലോജിസ്റ്റിക്സ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ
കെൽട്രോണിന്റെ തൊടുപുഴയിലുള്ള നോളജ് സെന്ററിൽ, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയിൻ മാനേജ്മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വാണ് യോഗ്യത. വിശദവിവരങ്ങൾ കെൽട്രോൺ നോളജ് സെന്റർ, പുളിമൂട്ടിൽ പ്ലാസ ബിൽഡിംഗ്, ടൗൺ പള്ളിക്ക് എതിർവശം, പാലാ റോഡ്, തൊടുപുഴ എന്ന വിലാസത്തിലോ 04862-228281, 7909228182 ലും ലഭിക്കും.
- Log in to post comments