Skip to main content

കേരള മീഡിയ അക്കാദമി ഓഡിയോ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്‌സിലേക്ക് സ്‌പോട്ട്  അഡ്മിഷന്‍ 

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. സൗണ്ട് എന്‍ജിനീയറിംഗ്, റേഡിയോ ജോക്കി ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്‌സ് മോഡുലേഷന്‍, സൗണ്ട് ഡിസൈന്‍, റിക്കോര്‍ഡിങ്ങ്, പ്രൊഡക്ഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നേടി ഏറെ തൊഴില്‍ സാധ്യതയുള്ള യോഗ്യത നേടാം. അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിലാണ് ക്ലാസ്സ് നടക്കുന്നത്. ഇരു സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000/- രൂപയാണ് ഫീസ്. വിശദവിവരങ്ങള്‍ക്ക് അക്കാദമിയുടെ www.kma.ac.in     എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  http://forms.gle/ KbtCZrrW3o3ijeJGA   എന്ന   ലിങ്കിലൂടെയും അപേക്ഷ സമര്‍പ്പിക്കാം. ഫോ : കൊച്ചി - 7356751960  തിരുവനന്തപുരം - 9744844522. വിലാസം : സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682030.

date