Skip to main content

തൊഴിൽ മേള 26ന്

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 26 ന് രാവിലെ 10 മുതൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, പിജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. ഉദ്യോഗാർഥികൾ https://tinyurl.com/4s2cnp22 ൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0471-2304577, ഫേസ് ബുക്ക് പേജ് Model Career Centre-Thiruvananthapuram.

പി.എൻ.എക്‌സ്. 3851/2026

date