Post Category
വൈദ്യുതി റഗുലേറ്ററി കമ്മിഷൻ റഗുലേഷൻസ്: അഭിപ്രായം സമർപ്പിക്കാം
വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (മൾട്ടി ഇയർ താരിഫ്) റഗുലേഷൻസ്, 2026 ന്റെ കരടിന്മേലുള്ള കൺസൾട്ടേഷൻ പ്രോസസിൽ സെപ്റ്റംബർ 25 വൈകിട്ട് അഞ്ചു വരെ രജിസ്റ്റർ ചെയ്യാം. രേഖാമൂലം സെപ്തംബർ 30 വൈകിട്ട് അഞ്ചുവരെ അഭിപ്രായം സമർപ്പിക്കാം. കരടിൻമേലുള്ള കൺസൾട്ടേഷൻ ഹൈബ്രിഡ് രീതിയിൽ സെപ്തംബർ 29, 30 തീയതികളിൽ നടക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ https://registration.kserc.sbs ൽ രജിസ്റ്റർ ചെയ്യണം. ഫോൺ : 0471-2735544. വെബ്സൈറ്റ്: www.erckerala.org.
പി.എൻ.എക്സ്. 3853/2026
date
- Log in to post comments