Skip to main content

വിവരാവകാശ നിയമം; ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു എം.എല്‍.എ രാജന്‍ ജെ. പല്ലന്‍ ഉദ്ഘാടനം ചെയ്തു

സംസ്ഥാന വിവരാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു. എം.എല്‍.എ രാജന്‍ ജെ. പല്ലന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ രാജ്യത്തെ ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നാണ് വിവരാവകാശ നിയമമെന്നും സുതാര്യവും കാര്യക്ഷമവുമായ ഭരണത്തിന് വിവരാവകാശ നിയമം കരുത്തുപകരുന്നുണ്ടെന്നും ഉദ്ഘാടനപ്രസംഗത്തില്‍ എം.എല്‍.എ പറഞ്ഞു.
 

തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടന്ന സെമിനാറിന്റെ ഉദ്ഘാടന ചടങ്ങില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ ഡോ. എം. ശ്രീകുമാര്‍, അഡ്വ. ടി.കെ. രാമകൃഷ്ണന്‍, സംസ്ഥാന വിവരാവകാശ കമ്മീഷന്‍ റിസോഴ്‌സ് പോഴ്‌സണ്‍ കെ. പ്രസാദ് എന്നിവര്‍ വിഷയാവതരണം നടത്തി. പരിപാടിക്ക് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. സോണിച്ചന്‍ പി. ജോസഫ് സ്വാഗതവും സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സ്റ്റാഫംഗം സുരേഷ് നന്ദിയും പറഞ്ഞു. ജില്ലയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍, അപ്പീല്‍ അധികാരികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date