സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി മത്സരങ്ങൾ
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ പാലാ സെന്റ് തോമസ് കോളജിൽ മത്സരങ്ങൾ നടത്തും. എൽ.പി. വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ്, യു.പി. വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ്, ക്വിസ്, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്ക് ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങളിലുമാണ് മത്സരങ്ങൾ. ഓരോ ഇനത്തിലും ഒരു സ്കൂളിൽനിന്ന് രണ്ടുപേർക്കും ക്വിസിന് രണ്ട് പേരുടെ ടീമിനും പങ്കെടുക്കാം. സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവും ഐഡന്ററ്റിറ്റി കാർഡും ഹാജാക്കണം. കൂടുതൽ വിവരങ്ങൾ കോട്ടയം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്ററുടെ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 0481 - 2310412, 9562399605, 9400582530).
- Log in to post comments