Post Category
തീയതി നീട്ടി
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ മാനേജർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 25 വൈകുന്നേരം 5 വരെ നീട്ടി. സർക്കാർ / അർധസർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന യോഗ്യരായ ജീവനക്കാർക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധ രേഖകളും സഹിതം അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.
പി.എൻ.എക്‌സ്. 3862/2026
date
- Log in to post comments