Post Category
ആയുർവേദ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം 23ന്
'ആരോഗ്യകരമായ നാളേയ്ക്കായി ആയുർവേദം' എന്ന പ്രമേയത്തിൽ 11-ാമത് ആയുർവേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ സെപ്റ്റംബർ 23 രാവിലെ 10ന് തിരുവനന്തപുരം കനകക്കുന്ന് പാലസ് ഹാളിൽ നിർവഹിക്കും. ഡോ. ശശി തരൂർ എം പി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ വി വി രാജേഷ് മുഖ്യാതിഥിയാകും.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ ശർമിള മേരി ജോസഫ്, ദേശീയ ആയുഷ് മിഷൻ കേരളം സ്റ്റേറ്റ് ഡയറക്ടർ അനു എസ് നായർ, ഹെൽത്ത് സർവീസസ് ഡയറക്ടർ ഡോ. വി മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. ഇന്ദുകല പി ആർ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം പി ബീന തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്സ്. 3867/2026
date
- Log in to post comments