Skip to main content

ഹയർസെക്കൻഡറി തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ജൂലൈ – ആഗസ്റ്റ് മാസങ്ങളിൽ നടത്തിയ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.results.hse.kerala.gov.in വെബ്സൈറ്റിൽ പരീക്ഷാഫലം ലഭിക്കും. ഒന്നാം വർഷം, ഒന്നാം വർഷ ഇംപ്രൂവ്മെന്റ്, രണ്ടാം വർഷം എന്നീ പരീക്ഷകളുടെ ഉത്തര കടലാസുകളുടെ പുനർ മൂല്യനിർണയം നടത്തുന്നതിനും സൂക്ഷ്മ പരിശോധന നടത്തുന്നതിനും പകർപ്പ് ലഭിക്കുന്നതിനും നിശ്ചിത ഫോമിലുള്ള അപേക്ഷ, ഫീസടച്ച്, പരീക്ഷ എഴുതിയ സ്കൂൾ പ്രിൻസിപ്പാളിന് സെപ്റ്റംബർ 26 വൈകിട്ട് 5ന് മുമ്പ് സമർപ്പിക്കണം. പുനർ മൂല്യനിർണയം - പേപ്പർ ഒന്നിന് 850 രൂപ, പകർപ്പ്- പേപ്പർ ഒന്നിന് 600 രൂപ, സൂക്ഷ്മ പരിശോധന- പേപ്പർ ഒന്നിന് 400 രൂപ എന്നിങ്ങനെയാണ് ഫീസ്. അപേക്ഷാ ഫോം ഹയർ സെക്കൻഡറി പോർട്ടലിൽ ലഭിക്കും.

പി.എൻ.എക്‌സ്. 3898/2026

date