Skip to main content

മൈൻഡ് ഫുൾനെസ് : സി.എം.ഡി. പ്രതിമാസ പ്രഭാഷണ പരമ്പര 24ന്

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി.) സംഘടിപ്പിക്കുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായി 'മൈൻഡ് ഫുൾനെസ്' എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 24 വൈകിട്ട് 5 മുതൽ 6.30 വരെ തൈക്കാട് സി.എം.ഡി. സിൽവർ ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരനും തത്ത്വചിന്തകനുമായ ഷൗക്കത്ത് പ്രഭാഷണം നടത്തും. പരിപാടിയിൽ പങ്കെടുക്കാനും രജിസ്‌ട്രേഷനായും +918714259111 എന്ന നമ്പറിൽ ബന്ധപെടുക. പ്രവേശനം സൗജന്യം.

പി.എൻ.എക്‌സ്. 3901/2026

date