Skip to main content

അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പർ നിയമനം

ഐ സി ഡി എസ് കിളിമാനൂർ ഓഫീസ് പരിധിയിൽ  നഗരൂർ പഞ്ചായത്തിലെ 4, കേശവപുരം വാർഡിലെ 91-ാം നമ്പർ അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കേശവപുരം വാർഡിലെ സ്ഥിരം താമസക്കാരായ 18 നും 35 നും ഇടയിൽ പ്രായമുള്ള  നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. പത്താം  ക്ലാസ് പാസായിരിക്കണം. ക്രഷുകളിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. അവസാന തീയതി ഒക്ടോബർ 5 വൈകുന്നേരം 5 മണി വരെ. കൂടുതൽ വിവരങ്ങൾക്ക്: 0470- 2673804

date