Skip to main content

സൗജന്യ ആഭരണ നിർമ്മാണ പരിശീലനം: അപേക്ഷകൾ ക്ഷണിച്ചു*

തൃശ്ശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഒക്ടോബർ ആദ്യ വാരം ആരംഭിക്കുന്ന 14 ദിവസത്തെ സൗജന്യ ആഭരണ നിർമ്മാണ പരിശീലന കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 18-നും 50-നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരിശീലന സമയം. പരിശീലന കാലയളവിൽ താമസം, ഭക്ഷണം, പരിശീലന സാമഗ്രികൾ എന്നിവ പൂർണ്ണമായും സൗജന്യമായിരിക്കും; എന്നാൽ താമസം നിർബന്ധം ഇല്ല. താത്പര്യമുള്ളവർ https://forms.gle/ctuYNLzNRmudjEyw8  ലിങ്ക് വഴി രജിസ്റ്റർ ചെയ്തതിനു ശേഷം https://chat.whatsapp.com/Eic4tp8oqHaDYepZEwnm6m?s=cl&p=a&mlu=4&ilr=4 എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യേണ്ടതാണ്. ഫോൺ- 9447196324, 8943696813, 0487 2694412.

date