Post Category
*അൽഷൈമേഴ്സ് ദിനാചരണം: സായംപ്രഭ ഹോമുകളിലേക്ക് ആക്ടിവിറ്റി കിറ്റുകൾ വിതരണം ചെയ്യും*
ലോക അൽഷൈമേഴ്സ് ദിന വാരാചരണത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് തൃശൂർ ജില്ലയിലെ സായംപ്രഭ ഹോമുകളിലെ മുതിർന്ന പൗരന്മാർക്കായി 'ആക്ടിവിറ്റി കിറ്റുകൾ' വിതരണം ചെയ്യുന്നു.
ഇന്ന് ( സെപ്റ്റംബർ 23) രാവിലെ 10.30-ന് അടാട്ട് സായംപ്രഭ ഹോമിലാണ് വിതരണോദ്ഘടനം. കളറിംഗ് പുസ്തകങ്ങൾ, നിറപ്പെൻസിലുകൾ, വിവിധ ക്രിയേറ്റീവ് ടൂളുകൾ എന്നിവയടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
date
- Log in to post comments