Post Category
വാക്ക്-ഇൻ ഇന്റർവ്യൂ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ ഓഫീസിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസിനെ ആവശ്യമുണ്ട്. സെപ്റ്റംബർ 29 രാവിലെ 10ന് ആലപ്പുഴ, ന്യൂ ചാത്തനാട് ഹെഡ് പോസ്റ്റ് ഓഫീസ്, എസ്. എൻ. വി സദനത്തിലെ
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ഓഫീസിൽ
വെച്ചാണ് വാക്ക്-ഇൻ ഇന്റർവ്യൂ. യോഗ്യത: ബി.ടെക് (സിവിൽ/കെമിക്കൽ/എൻവയോൺമെന്റൽ). പ്രായപരിധി: 28. വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസ്സലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, മുൻപരിചയ രേഖകളും സഹിതം എത്തണം. മുൻപ് അപ്രന്റീസായി പരിശീലനം പൂർത്തിയാക്കിയവർക്കും മറ്റ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പങ്കെടുക്കാം. വിവരങ്ങൾക്ക്: www.kspcb.kerala.gov.in
date
- Log in to post comments