Post Category
അപേക്ഷാ തീയതി നീട്ടി
ക്ഷീരവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന തീറ്റപ്പുൽ കൃഷി വികസന പദ്ധതിയിൽ ഡയറി പ്രൊമോട്ടർമാരുടെ താൽക്കാലിക നിയമനത്തിനുള്ള അപേക്ഷാ തീയതി നീട്ടി. അപേക്ഷകൾ സെപ്റ്റംബർ 14-ന് വൈകുന്നേരം അഞ്ച് വരെ ബന്ധപ്പെട്ട ബ്ലോക്ക് ക്ഷീരവികസന ഓഫീസുകളിൽ സമർപ്പിക്കണം. മുൻപ് അപേക്ഷിച്ചവർ വീണ്ടും നൽകേണ്ടതില്ല. അപേക്ഷകർക്കുള്ള അഭിമുഖം സെപ്റ്റംബർ 16-ന് രാവിലെ 10 മുതൽ പാലക്കാട് സിവിൽ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തല ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടണം.ഫോൺ: 0491 2505137
date
- Log in to post comments