Skip to main content

ട്രെഡ്സ്മാൻ നിയമനം

പാലക്കാട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ 2026-27 അധ്യയന വർഷത്തിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ വിഭാഗങ്ങളിൽ ഒഴിവുള്ള ട്രെഡ്സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിലുള്ള സ്പെഷലൈസേഷനും അല്ലെങ്കിൽ എസ്.എസ്.എൽ.സി വിജയവും കെ.ജി.സി.ഇ / എൻ.ടി.സി / വി.എച്ച്.എസ്.ഇ / ഐ.ടി.ഐ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം.

സെപ്റ്റംബർ 15- രാവിലെ 10 ന് കോളേജ് ക്യാമ്പസിൽ വച്ച് പരീക്ഷയും അഭിമുഖവും നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും സഹിതം ഹാജരാകണം. വിശദവിവരങ്ങൾക്ക് www.gecskp.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  ഫോൺ: 0466 2260565
 

date